Home NEWS വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി ‘വിദ്യാര്‍ത്ഥി കൂട്ടായ്മ’ ശബ്ദമുയര്‍ത്തി

വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി ‘വിദ്യാര്‍ത്ഥി കൂട്ടായ്മ’ ശബ്ദമുയര്‍ത്തി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പ്രദേശത്തെ വിവിധങ്ങളായ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അണിചേര്‍ന്ന് വാളയാര്‍ സഹോദരിമാരുടെ നീതിക്കായി ശബ്ദമുയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വിഭാഗത്തിലെയും പ്രമുഖര്‍ പങ്കെടുത്തു.ഇനിയും മൗനം പാലിച്ചാല്‍ നാളെ നമ്മളാകും അടുത്ത ഇര എന്നവര്‍ പൊതുസമൂഹത്തോട് ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവ്നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇനിയൊരു പെണ്‍കുട്ടി ഇങ്ങനെ ബലിയാടാവരുതെന്ന് വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതിജ്ഞ എടുത്തു.അഡ്വക്കേറ്റ് പി. കെ നാരായണന്‍, കെ. എസ്. സി എ പ്രതിനിധിയും സ്‌കൂള്‍ കൗസിലറുമായ ആശ ടീച്ചര്‍,
സാമൂഹ്യ പ്രവര്‍ത്തകരായ രാഹുല്‍ പ്രസാദ്, പ്രജു വൈക്കര, അനീഷ് ചന്ദ്രന്‍, എം. എ അനിലന്‍, വിദ്യാര്‍ത്ഥികളായ അബ്ഹര്‍ അഷ്റഫ്,അല്‍ഫിയ കരീം, ശരിക്, അംതാന്‍ കരീം, നീലാഞ്ജന, ഗായത്രി, ആതിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി പ്രസംഗിച്ചു

 

Exit mobile version