Home NEWS പാരമ്പര്യത്തനിമ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം: ഡോ ഷാജി മാത്യു

പാരമ്പര്യത്തനിമ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം: ഡോ ഷാജി മാത്യു

കേരളാപ്പിറവിയുടെ 63 – ആം വാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ചു മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘കേരളീയം’ എന്ന പേരില്‍ പുരാ വസ്തു ശേഖരപ്രദര്‍ശനവും വിപുലമായ പരുപാടികളും സംഘടിപ്പിച്ചു. കേരള തനിമ വിളിച്ചോതുന്ന പുരാതന വസ്തുക്കളുടെ പ്രദര്‍ശനം പരിപാടിയുടെ മുഖ്യ ആകര്‍ക്ഷണമായി. സ്‌കൂളിലെ ശ്രീമതി സരോജിനി പദ്മനാഭന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന പ്രദര്‍ശനം മണപ്പുറം സ്‌കൂളുകളുടെ ഡയറക്ടര്‍ ഡോ ഷാജി മാത്യു ഉല്‍ഘാടനം ചെയ്തു. പാരമ്പര്യത്തനിമ കാത്തു സൂക്ഷിക്കേണ്ടതും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതും ഈ കാലഘട്ടത്തിനു അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. താളിയോല ഗ്രന്ഥങ്ങള്‍, പഴയകാല വീട്ടുപകരണങ്ങള്‍ , കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി കേരളത്തിന്റെ തനതായ പാരമ്പര്യം പരിചയപ്പെടുത്തുന്നതായിരുന്നു പ്രദര്‍ശനം. മുന്നൂറുവര്‍ഷത്തില്‍ അധികം പഴക്കമുള്ള തൂക്കുക്കട്ടി , നൂറു വര്‍ഷത്തില്‍ അധികം പഴക്കമുള്ള ആഭരണപെട്ടിയും ഉപ്പുമാങ്ങ ഭരണിയും അതി പുരാതന ചിലമ്പ് , മഴമൂളി തുടങ്ങിയ ശേഖരം ഏവരിലും കൗതുകമുണര്‍ത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. പ്രേമലത നായര്‍, എ ജി എം അതുല്യ സുരേഷ് , പി. ടി എ പ്രസിഡന്റ് വിനോദ് മേനോന്‍ എന്നിവര്‍ കുട്ടികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ അര്‍പ്പിച്ചു. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമടക്കം ധാരാളം പേര്‍ പ്രദര്‍ശനം വീക്ഷിച്ചു .

 

Exit mobile version