Home NEWS വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ ഹെല്‍ത്തി കേരള പരിശോധന പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടല്‍...

വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ ഹെല്‍ത്തി കേരള പരിശോധന പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടല്‍ അടപ്പിച്ചു

വെള്ളാങ്കല്ലൂര്‍ : ഹെല്‍ത്തി കേരളയുടെ ഭാഗമായി വെള്ളാങ്കല്ലൂര്‍, പടിയൂര്‍, പൂമംഗലം പ്രദേശങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ അരിപ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രദേശത്തെ ഹോട്ടലില്‍ നിന്നും പഴകിയ പൊറോട്ട ചിക്കന്‍ കറി, ചിക്കന്‍ റോസ്റ്റ്, ഫ്രൈ, ബീഫ് കറി, ബീഫ് ഫ്രൈ, ഗ്രീന്‍പീസ് മസാല എന്നിവയും പൂമംഗലം പഞ്ചായത്ത് പ്രദേശത്തെ ബേക്കറിയില്‍ നിന്നും കാലാവധി കഴിഞ്ഞ പാക്കറ്റ് ചപ്പാത്തി, ബ്രഡ് എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കല്‍, ടോയ്‌ലറ്റ് സൗകര്യം ഇല്ലാതിരിക്കല്‍, കൊതുക് വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കല്‍, ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം ഇല്ലാതിരിക്കല്‍, തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ്സ് ഇല്ലാതിരിക്കല്‍, കുടിവെള്ള ഗുണ നിലവാര പരിശോധന നടത്താതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ആകെ 14 സ്ഥാപനങ്ങള്‍ പരിശോധന നടത്തി. 4 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വെള്ളങ്കല്ലൂര്‍ ബ്ലോക്ക് പ്രഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഓഫീസര്‍ വി.ജെ.ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എ.അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ശരത്ത് കുമാര്‍, കെ.എസ്.ഷിഹാബുദ്ദീന്‍, എം.എം.മദ്ദീന, ടി.എം.ഷീബ, ജിനോഷ് പി.ആര്‍., അനു എന്നിവര്‍ പങ്കെടുത്തു.

Exit mobile version