Home NEWS 10-ാമത് പല്ലാവൂര്‍ താളവാദ്യമഹോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2വരെ

10-ാമത് പല്ലാവൂര്‍ താളവാദ്യമഹോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2വരെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ രൂപീകൃതമായ പല്ലാവൂര്‍ സമിതിയുടെ തായമ്പകോത്സവം പല്ലാവൂര്‍ താളവാദ്യമഹോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ തിരിതെൡും. 28 ന് വൈകീട്ട് 6 ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പദ്മശ്രീ മട്ടന്നൂര്‍ ശങ്കരകുട്ടിമാരാര്‍ക്ക് തൃപ്പേക്കുളം പുരസ്‌കാരവും, വടക്കൂട്ട് ബാലകൃഷ്ണന്‍ നായര്‍ക്ക് (തങ്കമണി) പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡും സമര്‍പ്പിക്കും. പല്ലാവൂര്‍ സമിതിയുടെ പത്താണ്ടിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി പല്ലാവൂര്‍ അപ്പുമാരര്‍ സ്മാരക വാദ്യകലാപീഠത്തിന്റെ കീഴില്‍ വാദ്യകാലപാഠനത്തിന്റെയും അനുബന്ധമായി നടക്കുന്ന ഗവേഷണകേന്ദ്രത്തിന്റേയും പ്രവര്‍ത്തനത്തിന്റെ ആരംഭം കുറിക്കുന്ന ഔപചാരികപ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിക്കും. നവംബര്‍ 2ന് നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം വിദ്യഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ ഇരിങ്ങാലക്കുടയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഉന്നത വ്യക്തിത്വങ്ങളെ ആദരിക്കുമെന്ന് കലാമണ്ഡലം ശിവദാസ്, അജയ്‌മേനോന്‍, കെ.ആര്‍.രാജേന്ദ്രവര്‍മ്മ, ശ്രീജിത്ത് അവിട്ടത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

Exit mobile version