Home NEWS പന്ത്രണ്ട് മണിക്കൂര്‍ തെരുവില്‍ പാട്ടുപാടി സമാഹരിച്ച അരലക്ഷം രൂപ കരള്‍രോഗിക്ക് നല്‍കി മാതൃകയായി.

പന്ത്രണ്ട് മണിക്കൂര്‍ തെരുവില്‍ പാട്ടുപാടി സമാഹരിച്ച അരലക്ഷം രൂപ കരള്‍രോഗിക്ക് നല്‍കി മാതൃകയായി.

ഇരിങ്ങാലക്കുട : കനിവിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രിയ അച്ചുവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പന്ത്രണ്ട് മണിക്കൂര്‍ ഗാനമേളയിലൂടെ കരള്‍രോഗ ശസ്ത്രക്രിയക്ക് പണമില്ലാതെ വലയുന്ന രോഗിക്ക് അമ്പത്തിയയ്യായിരം സമാഹരിച്ച് നല്‍കി.സമാഹരിച്ച തുക ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാള പൊയ്യ സ്വദേശിയായ അമ്പാട്ടുപറമ്പില്‍ ബിനിലിന് വേണ്ടി ചികത്സാ സഹായ സമിതിക്ക് കൈമാറി. ബിനിലിന്റെ മകനായ അനന്തു തുക ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട എംഎല്‍എ അരുണന്‍ മാസ്റ്റര്‍ ഗാനമേളയുടെ ഉദഘാടനം നിര്‍വ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകരായ സല്‍മ സജിന്‍. റാഫി അഴീക്കോട്, അനസ് മേത്തല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കുടുംബത്തിന്റെ അത്താണിയായിരുന്ന ബിനില്‍ കൂലിപ്പണി എടുത്താണ് കുടുംബം പോറ്റിയിരുന്നത്. ഇതിനിടെയാണ്, കരള്‍രോഗം ബാധിച്ചത്. കരള്‍ മാറ്റിവയ്ക്കണം. ഈ മാസം ഇരുപത്തിരണ്ടിനാണ് ശസ്ത്രക്രിയ. 26 ലക്ഷം രൂപ വേണം.നാട്ടുകാര്‍ മുന്‍കയെടുത്ത് സ്വരൂപിച്ചത് ഏകദേശം അഞ്ച് ലക്ഷം രൂപ മാത്രം. ഇനിയും പണം വേണം. സന്‍മനസുള്ളവര്‍ കനിയണം. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. പ്രായമായ അച്ഛനുമുണ്ട് വീട്ടില്‍. പണം സ്വരൂപിക്കാന്‍ നാട്ടുകാര്‍ പ്രത്യേക സമിതി രൂപികരിച്ചിട്ടുണ്ട്.

A/c No.8555101070468
Binil Chikilsa sahaya nidhi
Canara Bank, Mala Branch
IFSC code : CNRB0008555
MIRC Code : 680015204

 

Exit mobile version