ഇരിങ്ങാലക്കുട:ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് ഫെസ്റ്റിവല്‍ സീസണ്‍ ഒന്‍പത് ജില്ലാ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ബി. സേതുരാജ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. എസ്. സുധന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം. ബി. രാഘവന്‍ മാസ്റ്റര്‍, കെ. എസ് ടി. എ. ഉപജില്ലാ സെക്രട്ടറി ടി. എസ് .സുനില്‍, പി. തങ്കപ്പന്‍ മാസ്റ്റര്‍, ഡോ കെ. പി. ജോര്‍ജ്ജ് എന്നിവര്‍ ആശംകല്‍ നേര്‍ന്നു. കെ. സി. പ്രേമരാജന്‍ സ്വാഗതവും കെ. പി. ഹരി നന്ദിയും പറഞ്ഞു. എല്‍. പി, യു. പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാങ്ങളിലായി മുന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്‍. പി. വിഭാഗത്തില്‍ തൊട്ടിപ്പാള്‍ കെ. യു. പി. എസ്സിലെ ദേവിശ്രീ നായര്‍ ഒന്നാം സ്ഥാനത്തിനും, ആനന്ദപുരം ശ്രീക്യഷ്ണ സ്‌കൂളിലെ പി. മണികണ്ഠന്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. യു. പി. വിഭാഗത്തില്‍ ഇരിങ്ങാലക്കുട എല്‍. എഫ്. സി. ജി. എച്ച്, എസ്സിലെ പ്രഭാവതി ഉണ്ണി ഒന്നാം സ്ഥാനത്തിനും, കല്‍പറമ്പ് ബി. വി. എം. എച്ച്. എസ്സിലെ ഇ. എല്‍. അനന്തു രണ്ടാം സ്ഥാനത്തിനു അര്‍ഹരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട എല്‍. എഫ്. സി. ജി. എച്ച്. എസ്സിലെ നന്ദനക്യഷ്ണ. എസ്. ഒന്നാം സ്ഥാനത്തിനും, പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ അമ്യത. എം. രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗോകുല്‍ തേജസ്, അഭിറാം എന്‍. എ. എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായി. റിട്ട ഉപജില്ലാ വിദ്യാഭ്യാസ ഓപീസര്‍ ടി. കെ. മീരാഭായി രക്ഷിതാക്കള്‍ക്ക് ക്ലാസ്സെടുത്തു. സമാപന സമ്മേളനത്തില്‍ പ്രൊഫ കെ. യു. അരുണന്‍ എം. എല്‍. എ. സമ്മാനദാനം നിര്‍വ്വഹിച്ചു. റിട്ട ജില്ലാ വിദ്യാഭ്യാസ ഓപീസര്‍ കെ. ജി. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ. ആര്‍. സനോജ്, കെ. കെ. മായ, പി. വി. ഉണ്ണിക്യഷ്ണന്‍, ടി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.