ഇരിങ്ങാലക്കുട:ഇന്ത്യന്‍ ഭരണഘടനയും സമ്പദ്ഘടനയും അപകടത്തില്‍ എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ജനകീയ സെമിനാര്‍ സംഘടിപ്പിച്ചു.2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പോലും പിടിച്ചുനിന്ന ഇന്ത്യയുടെ സമ്പദ്ഘടനയെ താറുമാറാക്കുന്ന വികലമായ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായി കൊണ്ട് രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഓരോ ദിവസവും അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും വിവരങ്ങളാണ് പുറത്തു വരുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വിഭജന രാഷ്ട്രീയം കളിക്കുകയാണ് ബിജെപി . കാശ്മീരും ആസ്സാമിലെ പൗരത്വ പ്രശ്‌നവും ഭാഷാ വിവാദവുമെല്ലാം സൃഷ്ടിക്കുന്നത് ബോധപൂര്‍വമാണ് ഇതിനെതിരെ യുവജനത പ്രതികരിക്കേണ്ടതുണ്ടെന്ന് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ജംഷീദ് അലി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു ബ്ലോക്ക് പ്രസിഡന്റ് പി.കെ.മോഹന്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ.എന്‍.അനില്‍കുമാര്‍,ജില്ലാ കമ്മിറ്റി അംഗം പി.സി.നിമിത, ടിവി വിജീഷ് വി.എച്ച്.വിജീഷ് , അതീഷ് ഗോകുല്‍, പി.എം.സനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി വി എ അനീഷ് സ്വാഗതവും ബ്ലോക്ക് ജോയിന്‍ സെക്രട്ടറി ഐ വി സജിത്ത് നന്ദിയും പറഞ്ഞു .