ഇരിങ്ങാലക്കുട : രാജ്യത്ത് ആള്‍ക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ലക്ഷം കത്തയച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്നം തുടങ്ങി 50 പേര്‍ക്കെതിരെയാണ് ബിഹാറില്‍ കേസെടുത്തത്.ഇരിഞ്ഞാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധം കിഴുത്താണിയില്‍ ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പടിയൂരില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.വി.വിജീഷ് നടവരമ്പില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എച്ച്.വിജീഷ്, അവിട്ടത്തൂരില്‍ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം അതീഷ് ഗോകുല്‍, കരുവന്നൂര് ബ്ലോക്ക് സെക്രട്ടറിയേറ്റംഗം വിഷ്ണു പ്രഭാകരന്‍, കാറളത്ത് ബ്ലോക്ക് കമ്മിറ്റി അംഗം അഖില്‍ ലക്ഷ്മണ്‍ കാട്ടൂരില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി എന്‍.ബി.പവിത്രന്‍, ഇരിഞ്ഞാലക്കുടയില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.കെ.ശ്രീജിത്ത്, മുരിയാട് മേഖല സെക്രട്ടറി ശരത് ചന്ദ്രന്‍, എടതിരിഞ്ഞിയില്‍ മേഖലാ സെക്രട്ടറി സൗമിതൃ ഹരീന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.