നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇരിഞ്ഞാലക്കുട ഇലക് ട്രിസിറ്റി ബോര്‍ഡി ന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി പവര്‍ക്വിസ് സംഘടി പ്പിച്ചു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. വൈദ്യുതി ബോര്‍ഡി ന്റെ തുടക്കം മുതലുള്ള ചരിത്രത്തെ അറിയാനും വൈദ്യുതിയുടെ ഉപയോഗത്തെയും നിയന്ത്രണത്തെയും പറ്റി കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. സീനിയര്‍ സൂപ്രണ്ട് റ്റി. എന്‍. മുരളി പവര്‍ ക്വിസ് നയിച്ചു. സിവില്‍ വിഭാഗം സബ് എന്‍ഞ്ചിനിയര്‍ എം. കെ. ഗീത നേതൃത്വം നല്‍കി. ഇലക്ട്രിക്കല്‍ വിഭാഗം സബ്ബ് എഞ്ചിനീയര്‍ ബിനോജ്, സൂപ്രണ്ട് ബേബി ദാസന്‍, വൈഷ്ണവ് എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളായ അല്‍ഫിയാ കരീം , രോഹിത് എന്നീ കുട്ടികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ,സമ്മാനം എന്നിവ വിതരണം ചെയ്തു.