തിരുവന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന സ്കൂള്‍ മേളകളിലും ആഘോഷങ്ങളിലും കുട്ടികള്‍ തമ്മില്‍ കളര്‍പൊടി ശരീരത്തില്‍ വിതറുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പൊടികളില്‍ മാരാകമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നത് മനസ്സിലാക്കിയ സാഹചര്യത്തില്‍ കുട്ടികള്‍ ഇവ ഉപയോഗിക്കുന്നതു മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തീരിക്കുന്നു. ഈ അവസരത്തില്‍ സ്ക്കൂളുകളില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ യാതൊരുതരത്തിലുള്ള കളര്‍പൊടികളും ഉപയോഗിക്കുകയില്ല എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയപ്പെടുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം കര്‍ശനമായ അച്ചടക്ക നടപടികള്‍ പ്രിന്‍സിപ്പല്‍ / പ്രഥമാദ്ധ്യാപകര്‍ എന്നിവര്‍ സ്വീകരിക്കേണ്ടതുമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചീരിക്കുന്നു.