Home NEWS ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സ്റ്റുഡന്റ് സോളാര്‍ അംബാസഡര്‍ ശില്‍പശാല

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സ്റ്റുഡന്റ് സോളാര്‍ അംബാസഡര്‍ ശില്‍പശാല

ഇരിങ്ങലക്കുട : മഹാത്മാ ഗാന്ധിയുടെ 150-ാമത് ജന്മദിനത്തില്‍ ക്രൈസ്റ്റ് കോളേജ്    ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റും എന്റര്‍പ്രണര്‍ഡെവലൊപ്‌മെന്റ് ക്ലബും സംയുക്തമായി ഐ. ഐ. ടി മുംബൈയുടെ നേതൃത്വത്തില്‍ സോളാര്‍ ലാംപ് നിര്‍മാണ പരിശീലനത്തിനായി ഗാന്ധി ഗ്ലോബല്‍ സോളാര്‍ യാത്രയുടെ ഭാഗമായുള്ള”സ്റ്റുഡന്റ് സോളാര്‍ അംബാസ്സഡര്‍വര്‍ക്ക്‌ഷോപ്പ്-2019′ സംഘടിപ്പിച്ചു. മാറി വരുന്ന കാലാവസ്ഥയ്ക്കും ഇന്നു നേരിടുന്ന ഊര്‍ജ പ്രതിസന്ധിക്കും പരിഹാരമായി സൗരോര്‍ജം പുതിയ തലമുറയിലൂടെ വ്യാപിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.ഫിസിക്‌സ് വിഭാഗം മേധാവി സയന്‍സ് ഡീന്‍ ഡോ.വി. പി ജോസഫ ്ഉദ്ഘാടനം ചെയ്തു.ഫിസിക്‌സ് വിഭാഗം ഗവേഷക അധ്യാപകന്‍ ഡോ. സുധീര്‍ സെബാസ്റ്റ്യന്‍ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും സൗരോര്‍ജത്തിന്റെ ആവശ്യകതയെകുറിച്ചും സംസാരിച്ചു. ഫിസിക്‌സ് ഗവേഷക വിദ്യാര്‍ത്ഥിനി ഷംന എം. എസ് പരിശീലന ക്ലാസ്സ് നയിച്ചു. കെമിസ്ട്രി വിഭാഗം അധ്യാപകന്‍ ഡോ. ജിബിന്‍, രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ ഇസ്മായില്‍, ഡാനിയ, ആതിര, ക്രിസ്റ്റീന, റാന്‍സം, അതുല്‍, അമല്‍ എന്നിവര്‍ പരിശീലനം നല്‍കി.എം. ഇ. എസ് പി. വെമ്പല്ലൂര്‍ ഹയര്‍െ സക്കണ്ടറി സ്‌കൂളിലെ എന്‍. എസ്. എസ് വളന്റിയര്‍സും ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളും അടങ്ങുന്ന 150 ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടി സോളാര്‍ അംബാസിഡറുകളായി മാറി.അന്‍പതിലേറെ സോളാര്‍ സ്റ്റഡി ലാംപുകള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചു. കൂടുതല്‍ ലാംപുകള്‍ നിര്‍മിക്കാനും അവരുടെ സ്‌കൂളുകളിലും പരിസരങ്ങളിലും വില്‍ക്കുവാനും വിദ്യാര്‍ത്ഥികള്‍ താല്പര്യം പ്രകടിപ്പിച്ചു. പരിശീലനത്തിനു ശേഷം ഊര്‍ജ-പ്രകൃതി സംരക്ഷണത്തിനായി വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു

Exit mobile version