Home NEWS നീഡ്‌സിന്റെ ‘ഗാന്ധിജിയോടൊപ്പം’ചടങ്ങില്‍ ഗാന്ധി സ്മരണകള്‍ അലയടിച്ചു

നീഡ്‌സിന്റെ ‘ഗാന്ധിജിയോടൊപ്പം’ചടങ്ങില്‍ ഗാന്ധി സ്മരണകള്‍ അലയടിച്ചു

ഇരിങ്ങാലക്കുട:നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഗാന്ധിജിയോടൊപ്പം’ ചടങ്ങ് വൈവിധ്യങ്ങളായ പരിപാടികളാല്‍ വികാരനിര്‍ഭരമായി. 1934 ജനുവരി 10 ന് ഇരിങ്ങാലക്കുടയില്‍ ഹരിജന്‍ ഫണ്ട് ഏറ്റുവാങ്ങുന്നതിന് എത്തിയ ഗാന്ധിജി ഉച്ചഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്ത പഴയ തിരുവിതാംകൂര്‍ സത്രത്തിന്റെ (ഇപ്പോഴത്തെ ഇരിങ്ങാലക്കുട റസ്റ്റ് ഹൌസ്) മുന്‍വശത്ത് സ്ഥാപിച്ചിട്ടുളള ഗാന്ധി പ്രതിമയില്‍ രാവിലെ 8.30ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം അവിടെ നടത്തിയ ഗാന്ധിജിയോടൊപ്പം ചടങ്ങ് പി.വി കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. നീഡ്‌സ് പ്രസിഡന്റ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ആര്‍ ജയറാം, ബോബി ജോസ്, എം.എന്‍ തമ്പാന്‍, ഗുലാം മുഹമ്മദ്, മുഹമ്മദാലി കറുകത്തല, പി .ടി.ജോര്‍ജ്ജ്, അബ്ദുള്‍ ഹക്ക്, ദാവൂദ്, കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു ഗാന്ധി സ്മരണകള്‍ കോര്‍ത്തിണക്കിയ ‘ഗാനമഞ്ജരി’ യും ‘ഗാന്ധിസം’ ഒരു ശക്തമായ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തെ അതികരിച്ച പ്രഭാഷണങ്ങളും നീഡ്‌സിന്റെ ഗാന്ധിജിയോടൊപ്പം ചടങ്ങില്‍ നടന്നു.

Exit mobile version