ഇരിങ്ങാലക്കുട : മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരള ശാഖകളിലെ ജീവനക്കാര്‍ നാല്‍പ്പത് ദിവസമായി നടത്തിവരുന്ന അവകാശ സമരത്തിന് സി.ഐ.ടി.യു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാഖയിലെ ജീവനക്കാരുടെ സമരത്തിന് സി.ഐ.ടി.യു ഇരിങ്ങാലക്കുs ഏരിയാ കമ്മിറ്റിയുടെ പിന്തുണ അറിയിച്ച് ശാഖാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയ കെ.മാണി, രജിത വിജീഷ്, അജിത രാജന്‍, ഏരിയാ കമ്മിറ്റി അംഗം എം.ബി.രാജു എന്നിവര്‍ പ്രസംഗിച്ചു.കെ.അജയകുമാര്‍, കെ.വി.ചന്ദ്രന്‍, സി.വൈ. ബെന്നി, ഇ.ആര്‍.വിനോദ്, സി.ഡി.സിജിത്ത്, കെ.ഡി.യദു, ടോളി, ഷനില്‍, മുരളീധരന്‍, പവിത്രന്‍, സജീവ്, ശിവന്‍, രമേഷ് തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. മുപ്പത് വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു പോലും പരമാവധി ശമ്പളം 15000 രൂപ മാത്രമാണ് നല്‍കി വരുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന സമരത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ വ്യവസ്ഥകള്‍ പോലും നടപ്പാക്കാന്‍ കൂട്ടാക്കാത്ത മാനേജ്‌മെന്റ് ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പോലും ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത മാനേജ്‌മെന്റ് ധാര്‍ഷ്ട്യട്യത്തെ തുടര്‍ന്ന് ജീവനക്കാര്‍ സമരം ശക്തമാക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി സ്വാഗതവും, ജീവനക്കാരന്‍ ടി.രാജേഷ് നന്ദിയും പറഞ്ഞു.