ഇരിങ്ങാലക്കുട : ആനന്ദപുരം ലഹരി മോചന ആയുര്‍വേദ ചികിത്സാ രംഗത്ത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ആനന്ദപുരം സാന്‍ജോ സദന്‍ ചികിത്സാ കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷം സംസ്ഥാന ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഇപ്പോള്‍ മദ്യം, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍ എന്നീ ലഹരി വസ്തുക്കളാണ് ഉപയോഗിക്കുന്നതു മൂലം കുട്ടികളില്‍ ആത്മഹത്യ പ്രവണത കൂടി വരുന്നു. മണിക്കൂറില്‍ ഇന്ത്യ രാജ്യത്ത് ഒരു കുട്ടി ആത്മഹത്യ ചെയ്യുന്നു എന്നത് സര്‍ക്കാര്‍ കണക്കാണ്. 2016 ല്‍ 9000 കുട്ടികളാണ് ആത്മഹത്യ ചെയ്തീരിക്കുന്നത്. കുട്ടികളുടെ ലഹരി അടിമത്വത്തിന് ഒരു പ്രധാന കാരണം പഠന കാര്യങ്ങളില്‍ മാതാപിതാക്കള്‍ മക്കളില്‍ ചെലുത്തുന്ന അമിത സമ്മര്‍ദ്ധമാണെന്നും, കേരളത്തില്‍ 4 വിവാഹങ്ങളില്‍ ഒരു വിവാഹം ഡൈവേഴ്സില്‍ എത്തുന്നു. എന്ന സത്യവും അദ്ദേഹം ചൂണ്ടികാട്ടി. രജത ജൂബിലിയോടനുബന്ധിച്ച് സ്‌കൂള്‍ അടിസ്ഥാനത്തില്‍ നടത്തിയ രചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പൊതു സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചത് ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളീ കണ്ണൂക്കാടന്‍ ആയിരുന്നു. മദ്യത്തിന്റെ സംലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരേണ്ടതിന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.വിദ്യാലയങ്ങളിലും, കലാലയങ്ങളിലും ഇതിന്റെ ബോധവത്ക്കരണം നടത്തേണ്ടത് അനിവാര്യമാണെന്നും മദ്യത്തിന്റെ ലാഭം കൊണ്ടല്ല ക്ഷേമരാഷ്ട്രം കെട്ടിപടുക്കേണ്ടത്് മറിച്ച് കുടുംബത്തേയും, കുട്ടികളേയും, യുവ ജനങ്ങളേയും ആത്മീയമായും ശാരീരീകമായും നശിപ്പിച്ചു കൊണ്ടീരിക്കുന്ന ഈ വലിയ വിപത്തില്‍ നിന്നും രക്ഷപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ചിന്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നു പിതാവ് ശക്തമായ ഭാഷയില്‍ സംസാരിച്ചു. സാന്‍ജോ സദന്‍ ഡയറക്ടര്‍ ഫാ.ജോമോന്‍ കൂനന്‍ ഏവരേയും സ്വാഗതം ചെയ്തു. സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കോന്തുരുത്തി ആളൂര്‍ നവചൈതന്യ ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ അല്‍വേര്‍ണിയ പ്രൊവിന്‍സ് അസി.പ്രൊവിന്‍ഷ്യാല്‍ സി.വിനയ ബാസ,്റ്റിന്‍ എഫ്.സി.സി., മുരിയാട് വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍ എ.എം., ഡോ.വി.ജെ.പോള്‍, മോഹന്‍ദാസ്, ഭാര്യമാരുടെ പ്രതിനിധിഷൈനി ജോണ്‍സന്‍ എന്നിവര്‍ ആശംസകളേകി സംസാരിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ സന്നിഹിതയായിരുന്നു. ഏവര്‍ക്കും നന്ദിപറഞ്ഞു കൊണ്ട് ഫാ.ബിനു അരിമ്പൂപറമ്പില്‍ സംസാരിച്ചു.