Home NEWS ക്യാപ്റ്റന്‍ രാധികാ മേനോന്‍ ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളില്‍

ക്യാപ്റ്റന്‍ രാധികാ മേനോന്‍ ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളില്‍

ഇരിങ്ങാലക്കുട : കടലിലെ ധീരതക്കുള്ള രാജ്യാന്തപുരസ്‌കാരത്തിന് അര്‍ഹയായ ഇന്ത്യന്‍ മര്‍ച്ചന്റ് നേവി പ്രഥമവനിത ക്യാപ്റ്റന്‍ രാധികമേനോന്‍ ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തുകയുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയുടെ ആഴക്കടലില്‍ ഏഴുദിവസങ്ങളിലായി മരണത്തോട് മല്ലിട്ടുകഴിഞ്ഞ ഏഴു മത്സ്യതൊഴിലാളികളെ 20154 ജൂണ്‍ 21നാണ് കൊടുങ്ങല്ലൂരിനടുത്തള്ള തിരുവഞ്ചിക്കുളം സ്വദേശിയായ രാധികാ മേനോന്‍ ക്യാപ്റ്റനായ സമ്പൂര്‍ണ്ണ സ്വരാജ് എന്ന എണ്ണകപ്പല്‍ രക്ഷപ്പെടുത്തിയത്. ജീവിതത്തില്‍ നിന്ന് സ്വായത്തമാക്കിയ അറിവും മനക്കരുത്തുമാണ് , സാഹസികത നിറഞ്ഞ തന്റെ പല ദൗത്യങ്ങള്‍ക്കും ശക്തി പകര്‍ന്നതെന്ന് അവര്‍ തന്റെ സംവാദത്തില്‍ ഊന്നിപറയുകയുണ്ടായി. ക്യാപ്റ്റന്‍ രാധികാമോനോനെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി, സി.ധന്യ സിഎംസി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക സി.റോസ്ലറ്റ് ഷോള്‍ അണിയിച്ച് അവരെ ആദരിച്ച് നന്ദിയര്‍പ്പിച്ച് സംസാരിച്ചു.

Exit mobile version