കാറളം:കാറളം പഞ്ചായത്തില്‍ എല്ലാ വര്‍ഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ(20.09.2019) വെള്ളിയാഴ്ച്ച രാവിലെ 10ന് പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചിരിക്കുന്നു.കാറളം പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന കെ.എല്‍.ഡി.സി കനാലില്‍ നിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുക്കുന്ന ഓവുകളുടെ ക്രമീകരണത്തില്‍ വരുന്ന പാകപ്പിഴകള്‍ പരിഹരിക്കുക, പാടശേഖരങ്ങളില്‍ നിന്ന് കരുവന്നൂര്‍ പുഴയിലേക്കുള്ള വെള്ളമൊഴുക്കിലെ തടസ്സങ്ങള്‍ നീക്കുക, താണിശ്ശേരി ഹരിപുരം പ്രദേശത്തെ കെ.എല്‍.ഡി.സി. ബണ്ടിന്റെ അപര്യാപ്തതകള്‍ പരിഹരിക്കുക, ഓവുകള്‍ അടച്ചുള്ള അനധികൃത മത്സ്യ കൃഷി നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കാറളം ആലും പറമ്പില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ ജാഥ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന്‍ പാറയില്‍ ഉദ്ഘാടനം ചെയ്യും. UDF മണ്ഡലം ചെയര്‍മാന്‍ ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടക്കുന്ന ധര്‍ണ്ണ ഡിസിസി സെക്രട്ടറി ആന്റ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യും. യു ഡി എഫ് ന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.