മാപ്രാണം പളളിയിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

324
Advertisement

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ ആഘോഷിക്കുന്ന കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗത്തിന്റെ ഉദ്്ഘാടനവും പള്ളി ദീപലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു സെന്റ് ജോണ്‍ കപ്പേളക്കു സമീപം ഉയര്‍ത്തിയ ബഹുനിലപന്തലന്റെ സ്വിച്ച് ഓണ്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ പിആര്‍ബിജോയ് നിര്‍വ്വഹിച്ചു തീര്‍ത്ഥാടന കേന്ദ്രം റെ്കടര്‍ ഫാജോസ് അരിക്കാട്ട് അദ്ധ്യക്ഷനായിരുന്നു അസിവികാരി സാംസണ്‍ എലുവത്തിങ്കല്‍ ആശംസയര്‍പ്പിച്ചു ട്രസ്റ്റിയും ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍മാരയ ഷാന്റോ പള്ളിത്തറ സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ ആന്റണി കള്ളാപറമ്പില്‍ കൃതജ്ഞതയും രേഖപ്പെടുത്തി

Advertisement