കാട്ടൂർ പോലീസ് സ്റ്റേഷന്റെ ഓണാഘോഷം കരാഞ്ചിറ സെന്റ് ആൻറണീസ് കരുണാലയത്തിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു.
കരുണാലയത്തിലെ അമ്മമാരും പോലീസുകാരും ചേർന്ന് പൂക്കളം ഇട്ടും മധുരം വിതരണം ചെയ്തും ആഘോഷങ്ങൾക്ക് തുടക്കം ഇട്ടു.
സമയ കലാഭവൻ കൊറ്റനല്ലൂരിന്റെ കലാകാരൻ സനോജിന്റെയും, സന്ദീപ് പോത്താനിയുടെയും, നേതൃത്വത്തിൽ പാടിയ നാടൻ പാട്ടുകൾക്കൊപ്പം പാട്ടുകൾ പാടാൻ പോലീസുകാരും ചേർന്നതോടെ അമ്മമാർ ചുവടുവെച്ച് ആനന്ദിച്ചതും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
കാട്ടൂർ SHO ആർ ശിവകുമാറിന്റെയും, SI പി.ബി അനീഷിന്റെയും SI സി.ബസന്തിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ഓണപ്പുടവകൾ നൽകിയും, ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചുമാണ് വൈകീട്ടോടെ ആഘോഷങ്ങൾ അവസാനിപ്പിച്ചത്.
എ. എസ്.ഐ സാജൻ
SCPO കെ.പി രാജു, CP0 മാരായ പ്രദോഷ്, മുരുകദാസ്, ധനേഷ്,ജനമൈത്രി അംഗങ്ങളായ ഷെമീർ എളേടത്ത്, നസീർ സീനാസ് തുടങ്ങിയവർ നേതൃത്വം നൽകി.