ഇരിങ്ങാലക്കുട: വിദേശ വിനിമയ രംഗത്തു പ്രവര്‍ത്തിക്കുന്ന അഹല്യ എക്‌സ്‌ചേഞ്ചിന്റെ ഇരിങ്ങാലക്കുട ശാഖ ആധുനിക സൗകര്യങ്ങളോടെ മെയിന്‍ റോഡില്‍ ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് സ്‌കൂളിനു മുമ്പിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ എന്‍ ഭുവനേന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനോജ് ടോംസ്, ഹെഡ്ഡാഫീസിലെ വിവിധ വിഭാഗങ്ങളുടെ മേധാവികളായ നിമീഷ്, സജിത്ത്, പ്രവീണ്‍, സുജിത്ത്, ശാഖാ മാനേജര്‍ രാജീവ് മുല്ലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. യു എ ഇ യില്‍ ഉടനീളം ശാഖകളുള്ള അഹല്യ എക്‌സ്‌ചേഞ്ചിന് കേരളത്തില്‍ അമ്പതോളം ശാഖകളാണുള്ളത്.