Home NEWS ഇരിങ്ങാലക്കുട രൂപതാംഗം ഫാ.വിന്‍സെന്റ് നെല്ലായിപറമ്പിലിനെ ബിജനോര്‍ രൂപതയ്ക്ക് പുതിയ ബിഷപ്പായി നിയമിച്ചു

ഇരിങ്ങാലക്കുട രൂപതാംഗം ഫാ.വിന്‍സെന്റ് നെല്ലായിപറമ്പിലിനെ ബിജനോര്‍ രൂപതയ്ക്ക് പുതിയ ബിഷപ്പായി നിയമിച്ചു

ഇരിങ്ങാലക്കുട : നെല്ലായിപറമ്പില്‍ അന്തോണി ലോനപ്പന്‍ – റോസി ദമ്പതികളുടെ
മകന്‍ ഫാ.വിന്‍സെന്റ് നെല്ലായിപറമ്പില്‍ ബിജനോര്‍ രൂപതയുടെ നിയുക്ത
ബിഷപ്പ് ആയി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ
നിയമനപത്രിക ഇന്ന് (30/08/2019) 3.30ന് സീറോ മലബാര്‍ സഭാ ആസ്ഥാനത്ത്,
ബിഷപ്പ്സ് സിനഡ് സമാപിക്കുന്ന വേളയില്‍ വായിച്ചു.വിന്‍സെന്റ് അച്ചനെ
മോതിരവും അരപ്പട്ടയും നല്‍കുകയും പൂച്ചെണ്ട് നല്‍കി ആശംസകള്‍
അറിയിക്കുകയും ചെയ്തു. കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍
രക്തസാക്ഷിത്വം വരിച്ച. വി.ലോനാമുത്തപ്പന്റെ നാമദ്ദേയത്തിലുള്ള
പറപ്പൂക്കര ഇടവകയില്‍ നിന്നും, അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്
ശേഷം വൈദീക മേല്‍പ്പട്ടത്തിന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ
വൈദീകനാണ് ബഹു.വിന്‍സെന്റ് അച്ചന്‍. ഇപ്പോള്‍ ബിജനോര്‍ രൂപതയ്ക്ക് വേണ്ടി
സേവനം ചെയ്യുന്ന അച്ചന്‍ മുളങ്ങ് സെ. റീത്ത കുടുംബയൂണിറ്റ് അംഗമാണ്.

 

Exit mobile version