Home NEWS പാരലല്‍ കോളേജുകളിലും മത്സര പരീക്ഷാ പരിശീലനം

പാരലല്‍ കോളേജുകളിലും മത്സര പരീക്ഷാ പരിശീലനം

സമാന്തരപഠന മേഖലയിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ജോലിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാരലല്‍ കോളേജ് അസോസിയേഷന്‍ സംഘടനയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ മത്സര പരീക്ഷാ പരിശീലനം നല്‍കും. പി എസ് സി, യു പി എസ് സി, എസ് എസ് സി, ബാങ്കിംഗ് റെയില്‍വേ നെറ്റ് സെറ്റ് തുടങ്ങിയ രംഗങ്ങളിലാണ് പരിശീലനം നല്‍കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാരലല്‍ കോളേജ് അസോസിയേഷന്റെ കീഴില്‍ ജോബ്ട്രാക്ക് എന്ന പേരിലാണ് പരിശീലനം തുടങ്ങുക എന്ന് സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.ജി ഷാജി പറഞ്ഞു. നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ആയി പ്രത്യേക ക്ലാസുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ജോബ്ട്രാക്ക് മെറിറ്റ് ടെസ്റ്റ് നടത്തും. സെപ്റ്റംബര്‍ 28ന് നടത്തുന്ന മാതൃകാ പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും 60 ലക്ഷം രൂപയുടെ പരിശീലന സ്‌കോളര്‍ഷിപ്പും അസോസിയേഷന്‍ നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം 31ന് രാവിലെ 10:30 ന്  നളന്ദ ഓഡിറ്റോറിയത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. വെബ്‌സൈറ്റ് ഉദ്ഘാടനം എം. പ്രതീപ്കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും.

 

 

Exit mobile version