ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന 2019-20 അധ്യയനവര്‍ഷത്തെ സംസ്‌കൃത വാരാചരണം ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആളൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുശാന്ത് കെ.എസ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്സന്‍ വൈസ് പ്രിന്‍സിപ്പല്‍ ജൂലിന്‍ ജോസഫ് സ്റ്റാഫ് സെക്രട്ടറി കെ എം നാസര്‍, ഡെന്നിസ് കണ്ണംകുന്നി, ഷൈന ഷാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സുദീര്‍ഘമായ സേവന കാലഘട്ടത്തിനു ശേഷം വിരമിക്കുന്ന കായികാധ്യാപകന്‍ ജോജോ , ബോട്ടണി അദ്ധ്യാപിക സരള വാസുദേവന്‍ എന്നിവരെ ആദരിച്ചു. സംസ്‌കൃത അദ്ധ്യാപകന്‍ പ്രശാന്ത്. പി.രാജന്‍ നന്ദി പറഞ്ഞു. കുട്ടികള്‍ ശേഖരിച്ച പ്രളയ ആശ്വാസ സഹായങ്ങള്‍ കിടപ്പുരോഗികള്‍ക്ക് നല്‍കാനുള്ള നൈറ്റികള്‍ എന്നിവ പരിപാടിയില്‍ സ്റ്റാഫ് സെക്രട്ടറി നാസര്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. സംസ്‌കൃത ഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ‘സംസ്‌കൃതി ‘ ഹ്രസ്വ ചിത്രം ആദ്യ പ്രദര്‍ശനവും സംഘടിപ്പിച്ചു.