Home NEWS കെ എസ് ആര്‍ടി സി -ലാഭനഷ്ടത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പൊതുജനങ്ങളുടെ സൗകര്യത്തിന്- പ്രൊഫ കെ യു...

കെ എസ് ആര്‍ടി സി -ലാഭനഷ്ടത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പൊതുജനങ്ങളുടെ സൗകര്യത്തിന്- പ്രൊഫ കെ യു അരുണന്‍ എം എല്‍എ

ഇരിങ്ങാലക്കുട : കെ എസ് ആര്‍ ടി സി ഇരിങ്ങാലക്കുട ഡെപ്പോയില്‍ നിന്നുള്ള രണ്ടുമൂന്നു സര്‍വ്വീസുകള്‍ റദ്ദാക്കിയത് പൊതുജന താല്പര്യത്തിന് എതിരാണെന്ന് പ്രൊഫ കെ യു അരുണന്‍, എം എല്‍ എ അഭിപ്രായപ്പെട്ടു.കോര്‍പ്പറേഷന് ലാഭനഷ്ട കണക്കുകള്‍ അവതരിപ്പിക്കാനുണ്ടാകും. പക്ഷേ നാട്ടുകാരുടെ സൗകര്യത്തിനാണ് എക്കാലത്തും പൊതുമേഖലാ സംരംഭങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്.
ഇരിങ്ങാലക്കുടയില്‍ നിന്നും നിര്‍ത്തലാക്കിയ എല്ലാ സര്‍വ്വീസുകളും തിരിച്ചു കൊണ്ടുവരാന്‍ എം എല്‍ എ എന്ന നിലയില്‍തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്ന് അരുണന്‍ മാസ്റ്റര്‍ ഉറപ്പു നല്‍കി.ഇരിങ്ങാലക്കുടയില്‍ നിന്ന് നിലവിലുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയതുമായി സംബന്ധിച്ച് ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികളുമായി സംസാരിച്ച വേളയിലാണ് എം എല്‍ എ ഇക്കാര്യം അസന്നിഗ്ദമായി വ്യക്തമാക്കിയത്.ഫോറം ഭാരവാഹികളായ അഡ്വ കെ ജി അജയ് കുമാര്‍, രാജീവ് മുല്ലപ്പിള്ളി, എ സി സുരേഷ്, ലേഖ പാലയ്ക്കല്‍, അയ്യപ്പന്‍ പണിക്കവീട്ടില്‍, വിശ്വനാഥ മേനോന്‍, വി സി ശശിധരന്‍, കെ എസ് ആര്‍ ടി സി ഡെപ്പോ നിലകൊള്ളുന്ന നഗരസഭാ ഇരുപത്തൊമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Exit mobile version