ഇരിങ്ങാലക്കുട: ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുക, മെഡിസ്സെപ് സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ അധ്യാപകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മറ്റി ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കമ്മറ്റി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.ആര് മിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ.ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സിലര്‍മാരായ കെ.എ.നാസര്‍, നിക്സന്പോള്, അബ്ദുള്‍ഹഖ്, ജില്ലാ ഭാരവാഹികളായ എം.ജെ.ഷാജി, ബി.ബിജു എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലാ സെക്രട്ടറി എസ്.എം.നാരായണന് സ്വാഗതവും ട്രഷറര്‍ കെ.വി.സുശീന്‍ നന്ദിയും പറഞ്ഞു.