Home NEWS നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് ന്റെ നേതൃത്വത്തില്‍ ഉപജീവനം പദ്ധതിക്കു തുടക്കമായി

നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് ന്റെ നേതൃത്വത്തില്‍ ഉപജീവനം പദ്ധതിക്കു തുടക്കമായി

നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് ന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ‘ഉപജീവനം’ പദ്ധതിക്കു തുടക്കം കുറിച്ചു. നടവരമ്പ് എന്‍.എസ്.എസ് ഹരിത ഗ്രാമത്തിലെ അമ്മമാര്‍ക്ക് ഉപജീവനോപാധിയായി കുട നിര്‍മാണ പരിശീലനവും, സോപ്പ് ലോഷന്‍ നിര്‍മാണ പരിശീലനവും നല്‍കി. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് വോളണ്ടിയര്‍മാരായ കുട്ടികള്‍ ഇരുപതോളം അമ്മമാര്‍ക്കു പരിശീലനം നല്‍കി. പ്രോഗ്രാം ഓഫീസര്‍ തോമസ് തൊട്ടിപ്പാല്‍ നേതൃത്വം നല്‍കി.

 

Exit mobile version