ഇന്ന് കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍

245
Advertisement

ഇരിങ്ങാലക്കുട:കര്‍ക്കിടകവാവ് ബലിതര്‍പ്പണ പുണ്യ നേടി ആയിരങ്ങളാണ് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പുലര്‍ച്ചയോടെ തന്നെ തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ഇരിങ്ങാലക്കുടയിലെ എടതിരിഞ്ഞി ക്ഷേത്രത്തിലും, കൊല്ലാട്ടി വിശ്വനാഥപുരം ക്ഷേത്രത്തിലും മറ്റു കേന്ദ്രങ്ങളിലും, ചാലക്കുടി,കൊടുങ്ങല്ലൂര്‍,മാള മേഖലകളിലെ നിരവധി കേന്ദ്രങ്ങളിലും ബലിതര്‍പ്പണത്തിനായി പുലര്‍ച്ചെ മുതല്‍ തന്നെ നൂറുകണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കടവുകളിലും, കടപ്പുറത്തും, ബുധനാഴ്ച,ഇന്ന് മരിച്ചവര്‍ക്കായി ഉറ്റവര്‍ ബലിയിടുന്നു. പല ചെറിയ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.