ഇരിങ്ങാലക്കുട: അന്തിക്കാട് കഴിഞ്ഞ വിഷുദിനത്തില്‍ അര്‍ദ്ധരാത്രി പെരിങ്ങോട്ടുക്കരയില്‍ ജന്മദിനത്തില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് റോഡരികില്‍ നിന്നീരുന്നവര്‍ക്ക് നേരെ അക്രമണം അഴിച്ച് വിട്ടത്. അന്ന് തന്നെയാണ് കണാറ പ്രദിന്‍(46) നെ ആക്രമിച്ചത്. പരിക്കേറ്റ പ്രദിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരണപ്പെട്ടത്. പെരിങ്ങോട്ടുകര സ്വദേശികളായ വിനയന്‍, മിഥുന്‍, വിഘ്‌നേഷ്, നൃപന്‍, ലെനീഷ്, എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.ഇതില്‍ ഭൂരിപക്ഷം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സംഭവം നടന്നതിന് ശേഷം ആദ്യം ബാഗ്ലൂര്‍ക്ക് കടന്ന അക്ഷയ്(22) നെ തേടി പോലീസ് എത്തി എന്നറിഞ്ഞപ്പോള്‍ ട്രിച്ചി വഴി കുവൈറ്റിലേക്ക് കടക്കുകയായിരുന്നു. എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുമാണ് പ്രതിയെ നാട്ടിലെത്തിച്ചത്. ഇയാളെ അറസ്സ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസ് അറിയിച്ചു. അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ പി.കെ.മനോജ്, എസ്.ഐ.കെ.ജെ.ജിനേഷ്, അഡീ.എസ്.ഐ. ഗിരിജാ വല്ലഭന്‍, പി.ടി.സന്തോഷ്, എ.എസ്.ഐ. പി.ജെ.ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ പോലീസുക്കാരായ മുഹമ്മദ് അഷറഫ്, എം.സുമല്‍, എം.കെ.ഗോപി, സി.പി.ഒ.മാരായ സി.വി.മോന്‍ ജോസഫ്, പി.പി.അര്‍ജ്ജുന്‍, ഇ.എസ്.ജീവന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.