Home NEWS ഗ്രീന്‍ പുല്ലൂര്‍ : ഓണകൃഷിയിറക്കാന്‍പതിമൂന്ന്‌ സ്വയം സഹായസംഘങ്ങള്‍

ഗ്രീന്‍ പുല്ലൂര്‍ : ഓണകൃഷിയിറക്കാന്‍പതിമൂന്ന്‌ സ്വയം സഹായസംഘങ്ങള്‍

പുല്ലൂര്‍ : പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി നടീല്‍ വസ്തുക്കളുടെ വിതരണം ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഉദയം, വൃന്ദ, തുഷാര, വീനസ്, നിള, നക്ഷത്രദീപം, കര്‍ഷകശ്രീ, നിറവ്, നവോദയ, ഹോംഫ്രഷ്, ഭൂമിക, ഭാഗ്യശ്രീ, കര്‍മ്മ എന്നീ സ്വയം സഹായ സംഘങ്ങളാണ് പുല്ലൂര്‍ വില്ലേജിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിയിറക്കുന്നത്. വിതരണോദ്ഘാടന ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ രാജേഷ് പി.വി., ഐ.എന്‍.രവി, തോമസ് കാട്ടൂക്കാരന്‍, രാധാ സുബ്രന്‍, വാസന്തി അനില്‍കുമാര്‍, ഷീല ജയരാജ്, സുജാത മുരളി, അനൂപ് പായമ്മല്‍, എന്‍.സി.അനീഷ് സെക്രട്ടറി സപ്‌ന സി.എസ് എന്നിവര്‍ സംസാരിച്ചു. മുരിയാട് കൃഷിഭവന്‍ ഉദ്യോഗസ്ഥരായ ഷൈനി, സുകന്യ എന്നിവര്‍ കൃഷിഭവന്‍ പദ്ധതികളെക്കുറിച്ച് സെമിനാര്‍ നയിച്ചു. ഭരണസമിതി അംഗം ശശി ടി.കെ. സ്വാഗതവും കൃഷ്ണന്‍ എന്‍.കെ. നന്ദിയും പറഞ്ഞു.

Exit mobile version