തുമ്പൂര്‍ :വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി അപകടാവസ്ഥയിലായിരുന്ന പോസ്റ്റ് മാറ്റി സ്ത്ഥാപിക്കുവാന്‍ തയ്യാറായി.വൈദ്യുതകാല്‍ അപകട സാധ്യത ഉയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് ആറുമാസത്തോളമായിരുന്നു.റോഡ് നിര്‍മ്മാണം അവസാന ഘട്ടത്തിലായിട്ടും വൈദ്യുതികാല്‍ നടുറോഡില്‍ തന്നെ എന്ന അവസ്ഥയിലാണ് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്റെ നേതൃത്വത്തില്‍ ജനകീയ ഇടപെടലുകലും പ്രതിഷേധങ്ങളും നടന്നത്. LYJD പരാതിയുടെ അടിസ്ത്ഥാനത്തില്‍ പോസ്റ്റിനെ മറച്ച് നിന്ന മാവിന്‍ ചില്ലകള്‍ ആദ്യഘട്ടത്തില്‍ നീക്കം ചെയ്യപ്പെട്ടു, വീണ്ടും പരാതി ഉയര്‍ന്നപ്പോള്‍ രാത്രി കാല അപകട മുന്നറിയിപ്പായി റിഫ്‌ളക്ടര്‍ സ്റ്റിക്കറുകള്‍ വൈദ്യുതകാലില്‍ പതിച്ചു, വൈദ്യുതി കാല്‍ റോഡില്‍ വളരെ അധികം കയറി തന്നെ എന്ന് വ്യക്തമാക്കും വിധം സൈഡ് ലൈന്‍ വരച്ചു പരാതി പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി കാലിന് മുന്‍പില്‍ റിഫ്‌ലക്ടിങ്ങ് ബോര്‍ഡ് സ്ത്ഥാപിച്ചു.തുടര്‍ന്നും പ്രധിഷേധം ശക്തമായതോടെ പോസ്റ്റ് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്