ഇരിങ്ങാലക്കുട : ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുക .ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ op ടിക്കറ്റ് 5 രൂപയാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് BJP നഗരസഭ സമിതി ആവശ്യപ്പെടുന്നു .അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും സമ്പൂര്‍ണ്ണ പരാജയമാണ്. രാത്രിയില്‍ ഡ്യൂട്ടിക്ക് ഒരു ഡോക്ടര്‍ മാത്രമാണ ള്ളത് .ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവാന്‍ പഞ്ചായത്തുകളിലെയും നഗരസഭയിലെയും ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി .7 നഴ്‌സിംങ്ങ് അസിസ്റ്റന്റുമാരും 4 ഗ്രേഡ് വണ്‍ സ്റ്റാഫ് നാഴ്‌സുമാരുടെയും ഒഴിവ് കാലങ്ങളായി നില നില്‍ക്കുന്നു .ജനറല്‍ ആശുപത്രിയായി ഉയര്‍ത്തി എന്നു പറഞ്ഞാലുo അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തില്‍ വന്‍ പരാജയമാണ് ആരോഗ്യ വകുപ്പിന് .കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കേടായ ആംബുലന്‍സില്‍ മൂര്‍ക്കനാട് നിവാസിയായ രോഗിയെ കൊണ്ടുപോയതുമൂലം ജീവന്‍ നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായത്താണ് .ഇടയ്ക്കിടെ ഒരു മുന്നറിയിപ്പ് ഇല്ലാതെ അനസ്‌തേഷ്യ ഡോക്ടറുടെ തസ്തിക നിര്‍ത്തലാക്കുകയും ചെയ്തു വരുന്ന സ്ഥലമാണിത്. ആശുപത്രിയുടെ വികസനത്തിന് ഫണ്ടാവശ്യമാണ് .5 രൂപ വളരെ കൂടുതല്‍ ഒന്നുമല്ല .പാവപ്പെട്ട രോഗികള്‍ക്ക് അടിസ്ഥാന ചികിത്സ സൗകര്യപ്പോലും ഉറപ്പാക്കാന്‍ ശ്രമിക്കാത്ത MLA യും നഗരസഭയും ആണ് നമുക്കുള്ളത്. എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ഒരു പരാതി അടുത്ത ദിവസം DMO ക്ക് കൊടുക്കുവാന്‍ പാര്‍ട്ടി യോഗം തീരുമാനിച്ചു .മുന്‍സിപ്പല്‍ പ്രസി: ഷാജൂട്ടന്‍ ,സന്തോഷ് ബോബന്‍ ,വിജയന്‍ പാറേക്കാട്ട് ,ദാസന്‍ വെട്ടത്ത് ,Adv രാധിക ,സൂരജ് നമ്പ്യങ്കാവ് എന്നീ വര്‍ സംസാരിച്ചു.