ഓക്‌സ്‌ഫോര്‍ഡ്: ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലയുടെ മക്കള്‍ തങ്ങളുടെ ജില്ല കുടുംബസംഗമത്തിന് ഒത്തുചേരാന്‍ തെരഞ്ഞെടുത്തത്.
ഗ്രേറ്റ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ജില്ല കുടുംബസംഗമം യുകെയിലെ ജോസഫ് റാഫേല്‍ സോളിസിറ്റേഴ്‌സ് എ സോളിസിറ്റര്‍ സ്ഥാപനം നടത്തുന്ന പ്രമുഖ സോളിസിറ്റര്‍ ജോബി ജോസഫ് കുറ്റിക്കാട്ട് നിലവിളക്കില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ അതിരൂപതയില്‍ നിന്ന് ബ്രിട്ടനില്‍ വൈദികസേവനം ചെയ്യുന്ന ഫാ.ബിനോയി നിലയാറ്റിങ്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനസമ്മേളനത്തിന് മാറ്റുകൂട്ടി
തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ മുന്‍ രക്ഷാധികാരി മുരളി മുകുന്ദന്‍, സംഘടനയുടെ വൈസ് പ്രസിഡന്റ് ജീസ പോള്‍ കടവി, വി പ്രൊട്ടക്റ്റ് ഇന്‍ഷ്വറന്‍സിന്റെ സന്‍ജു സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തുകയും, ജോസ് കുരുതുകുളങ്ങര സ്വാഗതവും രാജു റാഫേല്‍ നന്ദിയും പറഞ്ഞു.