ഇരിങ്ങാലക്കുട : ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അമേരിക്കന്‍ ചിത്രമായ ‘ദ വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 19 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഭര്‍ത്താവ് ജോകാസില്‍മേനോടൊപ്പം ബഹുമതി ഏറ്റുവാങ്ങാന്‍ യാത്രയാകുന്ന ഭാര്യ ജോവനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.നാല്പത് വര്‍ഷക്കാലത്തെ തങ്ങളുടെ കുടുംബ ജീവിതത്തിന്റെ വിചാരണ കൂടിയായി യാത്ര മാറുന്നു. സമയം 100 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന്.