എടത്തിരിഞ്ഞി: എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ – യു.എ.ഇ ‘ആദരവ് 2019’ 16 ജൂലൈ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പ്രസിഡന്റ് രിതേഷ് കണ്ടേങ്കാട്ടിലിന്റെ അധ്യക്ഷതയില്‍ എച്ച്.ഡി.പി. സമാജം ഹാളില്‍ വെച്ച് നടന്നു.പ്രാര്‍ത്ഥനാഗാനത്തോടെ തുടങ്ങിയ യോഗത്തില്‍ യു.എ.ഇ ലേഡീസ് വിങ് പ്രതിനിധി സൗമ്യ രിതേഷ് സ്വാഗതംപറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുധന്‍ സി എസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സിഐ ബിജോയ് പി. ആര്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍, ഇഡബ്ല്യൂ യുഎന്‍ രക്ഷാധികാരി ജയരാജന്‍ നീലംകുറ്റി, പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ‘ആദരവ് 2019’ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. SSLC ,+2 പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശസ്തി പത്രവും മോമെന്റോയും നല്‍കുകയും ചെയ്തു. അവരുടെ മാതാപിതാകള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. എസ്എസ്എല്‍സി ക്കു തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നൂറു ശതമാനം വിജയം കൈവരിച്ചതിന് സ്‌കൂള്‍ മാനേജ്‌മെന്റിനെയും, പിടിഎ യെയും മൊമെന്റോ നല്‍കി ആദരിച്ചു.എംബിബിസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച EWA-UAE അംഗം തൈവളപ്പില്‍ രവീന്ദ്രന്റെ മകള്‍ ഡോ. റോജ രവീന്ദ്രനെയും മാതാപിതാക്കളെയും മൊമെന്റോ നല്‍കി ആദരിച്ചു. EWA UAE രക്ഷാധികാരി ജയരാജന്‍ നീലംകുറ്റി , ജോയിന്റ് സെക്രട്ടറി ശ്യാം മോഹന്‍ വെളിയത്ത് , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ശശി മുളങ്ങില്‍, സൗമ്യ രിതേഷ്, സ്‌കൂള്‍ എച്ച്.എം.സാജന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ സീമ ടീച്ചര്‍ , അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീദേവി ടീച്ചര്‍ ,സമാജം സെക്രട്ടറി ദിനചന്ദ്രന്‍ , പിടിഎ പ്രസിഡന്റ് ദേവാനന്ദന്‍ മുളങ്ങില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു തുടര്‍ന്ന് സിജോ ജെയിംസ്‌ന്റെ മോട്ടിവേഷണല്‍ ക്ലാസ് നടന്നു. ജോയിന്റ് സെക്രട്ടറിശ്യാം മോഹന്‍ വെള്ളിയത്ത് നന്ദി പ്രകാശിപ്പിച്ചു.