ആളൂര്‍ : അറിവ് അഗ്‌നിയാണെന്നും അത് മനുഷ്യ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കുമെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയും, ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയര്‍ത്തി സ്ത്രീകള്‍ക്ക് മാറ് മറക്കാനുള്ള അവകാശത്തിനും അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാനുമുള്ള അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ആധുനിക സമൂഹം സ്വപനം കണ്ട നവോത്ഥാന നായകനാണ് അയ്യങ്കാളിയെന്നും കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല പ്രസ്താവിച്ചു. ആളൂര്‍ കുടുംബശ്രീ ഹാളില്‍ നടന്ന കെ.പി.എം.എസ് ജില്ലാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് വി.ബാബു അദ്ധ്യക്ഷം വഹിച്ച കണ്‍വെന്‍ഷനില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എസ് റെജികുമാര്‍, പി എ. അജയഘോഷ്, ശാന്താഗോപാലന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ് രാജു, ഐ എ ബാലന്‍,പഞ്ചമി കോഡിനേറ്റര്‍ ടി ആര്‍ ഷെര്‍ളി, മഹിളാ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സുനിത സജീവന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബ്രന്‍ കൂട്ടാല റിപ്പോര്‍ട്ടവതരിപ്പിച്ചു. പി എ. രവി സ്വാഗതവും. പി.എ.
ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.