Home NEWS മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്റെ നടീല്‍ ഉദ്ഘാടനം നടത്തി

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്റെ നടീല്‍ ഉദ്ഘാടനം നടത്തി

മുകുന്ദപുരം : മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്റെ സ്വന്തം സ്ഥലത്ത് മറ്റത്തൂര്‍ ലേബര്‍ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഔഷധ സസ്യകൃഷിയില്‍ ഈ വര്‍ഷം കൃഷി ചെയ്യുന്ന ശതാവരിയുടെ നടീല്‍ കര്‍മ്മം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. അസി.രജിസ്ട്രാര്‍(ജനറല്‍) എം.സി.അജിത് അധ്യക്ഷത വഹിച്ചു. ഓഡിറ്റ് അസി.ഡയറക്ടര്‍ കെ.ഒ.ഡേവീസ് സ്വാഗതവും, ഓഫീസ് സൂപ്രണ്ട് പി.ഹസിത നന്ദിയും പറഞ്ഞു. 250 പ്രമുഖ സഹകാരികളും, ജീവനക്കാരും പങ്കെടുത്തു.

Exit mobile version