Home NEWS ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണബലി നടത്തി

ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണബലി നടത്തി

ഇരിങ്ങാലക്കുട : ദൈവാശ്രയ ബോധത്തിന്റെ പ്രവാചകനും ഇരിങ്ങാലക്കുട രൂപതയുടെ ശില്‍പിയും മൂന്നു പതിറ്റാണ്ടു രൂപതയെ ധീരതയോടെ നയിച്ചവനുമായ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന അനുസ്മരണ ബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധിയുടെ ആത്മീയ ആചാര്യനാണ് കാലം ചെയ്ത ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ വചന സന്ദേശത്തില്‍ പറഞ്ഞു. ആഴമുള്ള ദൈവാശ്രയ ബോധത്തിന്റെ ആള്‍ രൂപമായിരുന്നു ജെയിംസ് പിതാവെന്നും ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും കൃത്യതയുടെയും പാഠങ്ങളാണ് നമ്മെ പഠിപ്പിച്ചതെന്നും ആര്‍ദ്രരതയുള്ള ഹൃദയത്തിനുടമയായിരുന്നുവെന്നും മാര്‍ ജെയിംസ് പഴയാറ്റിലെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍, ഫൊറോന വികാരിമാര്‍ എന്നിര്‍ സഹകാര്‍മികരായി. ഇരിങ്ങാലക്കുട രൂപതയിലെ മുഴുവന്‍ വൈദീകരും സന്യസ്ത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും ദൈവാലയ ശുശ്രൂഷികളും നടത്തു കൈക്കാരന്മാരും ചടങ്ങുകളില്‍ പങ്കെടുത്തു. ബിഷപ് പഴയാറ്റിലിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും തുടര്‍ന്ന് സ്നേഹവിരുന്നും ഇതോടൊപ്പം ഉണ്ടായിരുന്നു. ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ല, ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട്, സെക്രട്ടറി ഫാ. ജോയല്‍ ചെറുവത്തൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Exit mobile version