തൃശ്ശൂര്‍ : സര്‍ക്കാര്‍ മുന്നോക്കക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സമസ്തകേരള വാരിയര്‍ സമാജം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മുന്നോക്കക്കാരില്‍ പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ്‌പോലും അനുവദിക്കാത്ത സര്‍ക്കാര്‍നയം വഞ്ചനാപരമാണ്. അപേക്ഷ ക്ഷണിച്ച് അര്‍ഹതപ്പെട്ടവരെ കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ കടുംകൈ ചെയ്തീരിക്കുന്നത്. 2013 മുതല്‍ ലഭിച്ചു കൊണ്ടിരുന്ന ആനുകല്യമാണ് വിതരണം ചെയ്യാത്തത്. മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍, മുന്നോക്കക്ഷേമകമ്മീഷന്‍ എന്നിവയോട് തികഞ്ഞ പുച്ഛമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കുള്ള പരിമിതമായ ആനുകൂല്യങ്ങള്‍പോലും നിലവില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഉള്ളവര്‍ തട്ടിയെടുക്കുന്നു എന്നതും പ്രതിഷേധര്‍ഹമാണെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.ആര്‍.ശശി അധ്യക്ഷത വഹിച്ചു. ജറല്‍ സെക്രട്ടറി പി.വി.മുളീധരന്‍, പി.വി.ശങ്കരനുണ്ണി, എം.ഉണ്ണികൃഷ്ണന്‍, എ.സി.സുരേഷ്, മോഹന്‍ദാസ് പി.കെ., വി.വി.മുരളീധരന്‍, സി.സി.എസ്.വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു.