Home NEWS വരേണ്യവര്‍ഗ്ഗ മൂല്യബോധങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമൂഹത്തില്‍ നവോത്ഥാന പൈതൃകങ്ങള്‍ തമസ്‌ക്കരിക്കപ്പെടും. ടി എസ്. റെജികുമാര്‍.

വരേണ്യവര്‍ഗ്ഗ മൂല്യബോധങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമൂഹത്തില്‍ നവോത്ഥാന പൈതൃകങ്ങള്‍ തമസ്‌ക്കരിക്കപ്പെടും. ടി എസ്. റെജികുമാര്‍.

ഇരിങ്ങാലക്കുട : വരേണ്യവര്‍ഗ്ഗ മൂല്യബോധങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമൂഹത്തില്‍ നവോത്ഥാന പൈതൃകങ്ങള്‍ തമസ്‌ക്കരിക്കപ്പെടുമെന്നും, അതുകൊണ്ടാണ് അയ്യന്‍കാളിയുടെ സംഭാവനകള്‍ സംസ്ഥാനത്തിനപ്പുറം കടക്കുവാനാകാത്തതെന്നും, വരേണ്യവര്‍ഗ്ഗ സമൂഹത്തില്‍ രാഷ്ടീയ നേതൃത്വങ്ങള്‍ ഉള്‍പ്പെടെ പിന്തുടരുന്നത് ഇതെ കാഴ്ച്ചപ്പാട് തന്നെയാണെന്നും കേരള പുലയര്‍ മഹാസഭ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്സ്. റെജികുമാര്‍ പറഞ്ഞു. വെളളാങ്ങല്ലൂരില്‍ നടന്ന കേരള പുലയര്‍ മഹിള ഫെഡറേഷന്‍ യൂണിയന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിമ്മി ഗോപി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ.പി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.ബാബു, മഹിളാ ഫെഡറേഷന്‍ ജില്ല ട്രഷറര്‍ വി.എം.ലളിത,അജി തൈവളപ്പില്‍., ശശി കേട്ടോളി, സന്തോഷ് ഇടയിലപ്പുര, പി എന്‍ സുരന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, ആശശീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി സുമതി തിലകന്‍ പ്രസിഡണ്ട്. വത്സല ശശി, സുമ ബാബു വൈസ് പ്രസിഡണ്ട്, ആശാ ശ്രീനിവാസന്‍ സെക്രട്ടറി, മാനിജ സജിത്ത്, ബീന സുരേഷ് ജോയിന്റ് സെക്രട്ടറി, രേണുക ബാബു ഖജാന്‍ജി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. മാനിജ സജിത്ത് സ്വാഗതവും, സുമതി തിലകന്‍ നന്ദിയും പറഞ്ഞു. സമ്മേളനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പരിസ്ഥിതി ശാസ്ത്രത്തില്‍ നിന്ന് അഞ്ചാം റാങ്ക് നേടിയ നടവരമ്പ് 474-ാം ശായയിലെ സഹോദര പുത്രി അനീഷ അശോകനേയും, SSLC യില്‍ ഫുള്‍ A+ നേടിയ കുന്നുമ്മല്‍ക്കാട് 363-> o നമ്പര്‍ ശാഖ പ്രസിഡണ്ട് രാജുവിന്റെ മകള്‍ എന്‍.ആര്‍.ആര്യയേയും സമ്മേളനം ഉപകാരം നല്‍കി സ്വീകരിച്ചു.

 

Exit mobile version