ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കാര്‍ഷിക സംസ്‌കൃതിയെതൊട്ടുണര്‍ത്തിക്കൊണ്ട് വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ കൊടിയേറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു, ഫാ.ജോണ്‍ പാലിയേക്കര(സിഎംഐ), ഞാറ്റുവേല കോ-ഓഡിനേറ്റര്‍മാരായ എസ്.സുരേഷ് സ്വാഗതവും, എം.എന്‍.തമ്പാന്‍ നന്ദിയും പറഞ്ഞു. കാറളം സിഡിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വം ചക്കമയം പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാറളം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഡാലിയ പ്രദീപ് അധ്യക്ഷത വഹിച്ചു. ഉച്ചതിരിഞ്ഞ് നടന്ന ചക്കയും ചക്കക്കുരുവും പരിപാടി പ്ലാവ് ജയന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിസ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ എ.എം.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പുസ്തകചര്‍ച്ച പി.കെ.ഭരതന്‍മാസ്റ്റ് ഉദ്ഘാടനം ചെയ്തു. കവിയരങ്ങ് പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.
ജൂണ്‍ 25 ന് ചൊവ്വാഴ്ച കാലത്ത് 9.30ന് ഇരിങ്ങാലക്കുട കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ചക്കമാഹാത്മ്യം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി അധ്യക്ഷത വഹിക്കും. 10 മണിക്ക് ജ്യോതിസ്സ് കോളേജില്‍വെച്ച് നടക്കുന്ന പരിസ്ഥിതി പാര്‍ലമെന്റ് ശില്‍പശാല രാജീവ് മുല്ലപ്പിള്ളി ഉദ്ഘാടനം ചെയ്യും. 2 മണിക്ക് ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടക്കുന്ന വിദ്യാര്‍ത്ഥി ഹരിതസേന ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ്ജ് പ്രിന്‍സിപ്പല്‍ മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്യും. 11.30 ന് ടൗണ്‍ഹാളില്‍ നടക്കുന്ന ചക്കപുരാണം മുരിയാട് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും, 2 ന് നടക്കുന്ന ചക്കയും മൂല്യ വര്‍്ദ്ധിത ഉല്‍പ്പന്നങ്ങളും പിരിപാടി പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ ഉദ്ഘാടനം ചെയ്യും. 2 മണിക്ക് കുട്ടികളുടെ കഥചര്‍ച്ചയും 3.30 ന് പുസ്തകചര്‍ച്ചയും 5 മണിക്ക് കവിയരങ്ങും ഉണ്ടായിരിക്കും.