ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന് ജൂണ്‍ 24 തിങ്കള്‍ രാവിലെ 10 മണിക്ക് നഗരസഭ ടൗണ്‍ ഹാള്‍ പരിസരത്തു കൊടിയേറും .നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു കൊടിയേറ്റ കര്‍മ്മം നിര്‍വഹിക്കും .തുടര്‍ന്ന് കാറളം കുടുംബശ്രീ സി ഡി സ് ന്റെ നേതൃത്വത്തില്‍ പത്മിനി വയനാട് നയിക്കുന്ന ‘സര്‍വ്വം ചക്കമയം ‘ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും .കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിക്കും .ഉച്ചതിരിഞ്ഞു 2 മണിക്ക് നടക്കുന്ന ‘ചക്കക്കുരുവും ചക്കച്ചുളയും ‘പരിപാടി പ്ലാവ് ജയനും ,3:30 നു നടക്കുന്ന പുസ്തക ചര്‍ച്ച പി കെ ഭരതന്‍ മാസ്റ്ററും ,5 മണിയ്ക്ക് നടക്കുന്ന കവിയരങ് പ്രൊഫ. സാവിത്രി ലക്ഷമണനും ഉദ്ഘാടനം ചെയ്യും .ഞായറാഴ്ച്ച നടന്ന സൗഹൃദ കുടുംബ കൃഷി ശില്പശാല ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ ബിജോയ് ഉദ്ഘാടനം ചെയ്തു .വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി .റിട്ട. കൃഷി ഓഫീസര്‍ കെ. തങ്കരാജ് ക്ലാസ്സ് നയിച്ചു. ഡോ .ഇ .ജെ വിന്‍സെന്റ് ,വി വി പുഷ്പാംഗദന്‍ ,പ്രസ്സ് ഫോറം സെക്രട്ടറി വി ആര്‍ സുകുമാരന്‍ ,സ്റ്റാന്‍ലി പി.ആര്‍ എന്നിവര്‍ സംസാരിച്ചു .വാര്‍ഡ് കൗണ്‍സിലര്‍മാരായ ഫിലോമിനജോയ്, മെഡാലിയ റിജൊ എന്നിര്‍ പങ്കെടുത്തു.