ഇരിങ്ങാലക്കുട : GST യെക്കുറിച്ച് ജനങ്ങള്‍ക്കും, വ്യവസായികള്‍ക്കും ഉള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിനും, ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും അസോസിയേഷന്റെ ഇരിങ്ങാലക്കുട മേഖലയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കോമേഴ്സ് വകുപ്പിന്റെ കീഴിലുള്ള ടാക്സ് കണ്‍സള്‍ട്ടന്‍സി സെല്ലും സംയുക്തമായി GST വാര്‍ഷിക റിട്ടേണ്‍ ഫയലിനിങ്ങിനെ സംബന്ധിച്ച് ,സംസ്ഥാനതലത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച കോളേജിലെ സെമിനാര്ഹാളില് വെച്ച് രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ നടത്തപ്പെടുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഫാക്കല്‍റ്റി ട്രെയിനെര്‍ സോമന് എന്‍.എല്‍.ആണ് ശില്പശാല നയിക്കുന്നത്. സെമിനാറിന് നികുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗക്കാര്‍ക്കും, ക്രൈസ്റ്റ് കോളേജിലെ കൊമേഴ്സ് വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് അസോസിയേഷന് പ്രസിഡന്റ് ഫ്രാന്‍സണ്‍ മൈക്കിള്‍, സെക്രട്ടറി മനോജ് സി., ജില്ലാ കമ്മറ്റിയംഗം കെ.ആര്.മുരളീധരന്, ട്രഷറര്‍ ബിനോയ് എം.പി. ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് ഡിപ്പാര്‍ട്ടമെന്റ് എച്ച്.ഒ. പ്രൊഫ.വര്‍ഗ്ഗീസ് പി.എ. എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.