ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സഹകരണ ആശുപത്രിയുടെ സഹകരണത്തൊടെ ഡോ: സജി കെ സുബൈര്‍ നയിച്ച സെമിനാര്‍ കെ.യു.അരുണന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.സഭാ ചെയര്‍മാന്‍ ഡോ: ഇ.പി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍, ഡോ: തൃദീപ് സാഗര്‍ ,ആന്‍ജോജോസ്, പി.രവിശങ്കര്‍, എം നാരായണന്‍കുട്ടി, പി.കെ ജിനന്‍, ഡോ: എ.എന്‍ ഹരിദ്രനാഥ്, കെ. ഹരി, പ്രസന്ന ശശി എന്നിവര്‍ സംസാരിച്ചു.ഇതൊടനുബന്ധിച്ചു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ധ ഡോകടര്‍മാര്‍ ഇരുന്നൂറിലധികം രോഗികളെ സൗജന്യമായി പരിശോധിച്ചു മരുന്നുവിതരണം നടത്തി. ചടങ്ങില്‍ വെച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിക്കള്‍ക്ക് സഭയുടെ അക്ഷരദക്ഷിണ പദ്ധതി പ്രകാരമുള്ള സഹായവിതരണം ജില്ലാ ജഡ്ജി കെ.സി.ഹരിഗോവിന്ദന്‍ നിര്‍വഹിച്ചു.