Home NEWS ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ലോകപരിസ്ഥിതി ദിനത്തില്‍ മാവിന്‍ത്തൈ നട്ടു

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ലോകപരിസ്ഥിതി ദിനത്തില്‍ മാവിന്‍ത്തൈ നട്ടു

ഇരിങ്ങാലക്കുട: വായു മലിനീകരണത്തിനെതിരായുള്ള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 ന് ഞൗരിക്കുളം പരിസരത്ത് മാവിന്‍ത്തൈ നട്ടു കൊണ്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മാവച്ചന്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍, കൗണ്‍സിലര്‍മാരായ ബേബി ജോസ് കാട്ട്‌ള, അഡ്വ.വി.സി.വര്‍ഗ്ഗീസ്, എം.ആര്‍. ഷാജു, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സ്റ്റാന്‍ലി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാകേഷ് .കെ. ഡി., തുടങ്ങീയവര്‍ പങ്കെടുത്തു. വായു മലിനീകരണം കാരണം ലോകത്തില്‍ ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നു എന്ന വസ്തുതയാണ് നമ്മുടെ മുന്നിലുള്ളത്. ആയതിന് നിരവധി പ്രതിവിധികളിലൊന്നായ മരങ്ങളാണ് പ്രതിവിധിയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ നഗരസഭ ഏര്‍പ്പെട്ടിരിക്കുന്നത്.

Exit mobile version