ഇരിങ്ങാലക്കേുട : ലോക പരിസ്ഥിതി ദിനത്തില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആയിരം വൃക്ഷ തൈകള്‍ നട്ടു. ‘ഭൂമിക്കായ് ഒരുമ’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മാപ്രാണം സ്‌കൂള്‍ പരിസരത്ത് സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ് എടതിരിഞ്ഞിയിലും, ട്രഷറര്‍ പി.സി. നിമിത വേളൂക്കര വെസ്റ്റിലും, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍ മുരിയാടും, ബ്ലോക്ക് ജോ. സെക്രട്ടറി പി.കെ. മനുമോഹന്‍ പള്ളിക്കാടും, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരന്‍ പുല്ലൂരിലും, പി.കെ.എസ് ഏരിയ സെക്രട്ടറി സി.ഡി.സിജിത്ത് പടിയൂരിലും, ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ഇ.ആര്‍.വിനോദ് പൂമംഗലത്തും, ബ്ലോക്ക് വൈ. പ്രസിഡണ്ടുമാരായ ഐ.വി.സജിത്ത് പൊറത്തിശ്ശേരിയിലും, ടി.വി.വിജീഷ് കാറളത്തും, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.വി.വിനീഷ കിഴുത്താനിയിലും, അതീഷ് ഗോകുല്‍ ടൗണ്‍ ഈസ്റ്റിലും, പി.എം. സനീഷ് വേളൂക്കര ഈസ്റ്റിലും, എസ്.എഫ്.ഐ ഏരിയ പ്രസിഡണ്ട് നിജു വാസു ടൗണ്‍ വെസ്റ്റിലും, ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷീജ പവിത്രന്‍ കാട്ടൂരിലും വൃക്ഷതൈ നടല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ പതിനഞ്ച് മേഖലാ കേന്ദ്രങ്ങളില്‍ ജലസ്രോതസ്സുകള്‍ ശുചീകരിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തന പരിപാടിയും സംഘടിപ്പിച്ചു. ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണ പരിപാടിയിലൂടെ ജീവനുള്ള ഭൂമിയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ‘കണ്ടല്‍കാക്കാം നാളേക്കായ്’ എന്ന സന്ദേശം ഉയര്‍ത്തി കണ്ടല്‍കാടുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം കൂടി ഡി.വൈ.എഫ്.ഐ സംസ്ഥനത്താകെ ഏറ്റെടുത്തിരിക്കുകയാണ്.