ഇരിങ്ങാലക്കുട: നഗ്ന നേത്രങ്ങളേക്കാള്‍ ക്യാമറ കണ്ണുകളെ വിശ്വസിക്കുന്നത് തിരിച്ചറിവ് നഷ്ടപ്പെടുന്ന സമൂഹത്തിന്റെ അടയാളങ്ങളാണെന്ന് പ്രശസ്ത സിനിമാ താരം ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘മികവിന് ആദരം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ് .ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ വില്ലേജിലെ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും, മെമന്റോയും ഹരിതോപാഹരവും സമര്‍പ്പിച്ചു. വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സ്വീകരണവും നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍, മുകുന്ദപുരം സഹകരണ അസി.രജിസ്ട്രാര്‍ എം.സി.അജിത്ത്, ഗ്രാമപഞ്ചയത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.പ്രശാന്ത്, ഗംഗാദേവി സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് തത്തംപ്പിള്ളി, മിനി സത്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, കവിതാ ബിജു, കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി, എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. വൈസ്.പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി സപ്ന സി.എസ്. നന്ദിയും പറഞ്ഞു.