Home NEWS പ്രളയം കഴിഞ്ഞതോടെ കരുവന്നൂര്‍ പുത്തന്‍തോട് പാലം അപകടാവസ്ഥയില്‍

പ്രളയം കഴിഞ്ഞതോടെ കരുവന്നൂര്‍ പുത്തന്‍തോട് പാലം അപകടാവസ്ഥയില്‍

കരുവന്നൂര്‍ : നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇരുപത് വര്‍ഷത്തിലധികം പിന്നിട്ട കരുവന്നൂര്‍ കെ എല്‍ ഡി സി കനാലിന് കുറുകെയുള്ള പുത്തന്‍തോട് പാലം അപകടാവസ്ഥയില്‍. പ്രളയകാലത്ത് പാലം വെള്ളത്തില്‍ മുങ്ങിയിരുന്നു. പാലത്തിന്റെ തെക്കെ വശത്ത് ബീമുകള്‍ക്ക് ശേഷം റോഡിനോട് ബന്ധിക്കുന്ന സ്ഥലമാണ് പ്രളയം പിന്നിട്ടതോടെ അടിയിലുള്ള മണ്ണ് താഴ്ന്ന് നിലംപതി പോലെയായത്. വലിയ വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി പാലത്തിലൂടെ കടന്ന് പോകുന്നത്. വാഹനങ്ങള്‍ ഈ സ്ഥലത്ത് എത്തുമ്പോള്‍ വലിയ ശബ്ദത്തോടെ പാലത്തിന് കുലുക്കവും അനുഭവപെടുന്നുണ്ട്. പാലത്തിനോട് ചേര്‍ന്നുള്ള ബണ്ട് റോഡുകളും പ്രളയത്തില്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്. മഴക്കാലത്ത് ഇവിടെ അപകടഭീഷണി വര്‍ദ്ധിക്കാനിടയുണ്ട്. പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അതീവ അപകടാവസ്ഥയില്‍ തുടരുന്ന ഈ പ്രദേശം സന്ദര്‍ശിക്കുന്നതിന് പോലും അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എത്രയും വേഗം പാലത്തിന്റെയും ബണ്ട് റോഡിന്റെയും അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം

 

Exit mobile version