Home NEWS കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി മതസൗഹാര്‍ദ്ദസമ്മേളനം

കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി മതസൗഹാര്‍ദ്ദസമ്മേളനം

ഇരിങ്ങാലക്കുട : വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയിലെ പത്ത് ദിവസത്തേ ഉത്സവമായ കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവം നാടൊട്ടുക്കും ആഘോഷിക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി ദേവസ്വം ഓഫീസില്‍ മതസൗഹാര്‍ദ്ദസമ്മേളനം നടന്നു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,ഠാണാവ് മസ്ജിദ് ഇമാം കബീര്‍ മൗലവി,ബ്രഹ്മശ്രി പരമേശ്വരന്‍ നമ്പൂതിരി,കത്തിഡ്രല്‍ അസി.വികാരി ഫാ.ചാക്കോ കാട്ടൂപറമ്പില്‍,ഫാ.ജോയ് ചെറുവത്തൂര്‍ ,ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണന്‍,നഗരസഭ കൗണ്‍സിലര്‍മാര്‍,വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ തുടങ്ങയിവര്‍ ദേവസ്വം ഓഫിസില്‍ എത്തി ഉത്സവ ആശംസകള്‍ നേര്‍ന്നു.ചായസല്‍ക്കാരത്തിന് ശേഷം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനേന്റെ നേതൃത്വത്തില്‍ ഉത്സവകാഴ്ച്ചകള്‍ കണ്ടതിന് ശേഷം കലാനിലയത്തില്‍ നിന്നും ഭക്ഷണം കഴിച്ചാണ് ഏവരും പിരിഞ്ഞത്.

 

Exit mobile version