Home NEWS ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവര്‍ത്തകര്‍ക്കായി സംഗമേശ്വരവാന പ്രസ്ഥാശ്രമത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ക്കായ് ശില്‍പശാല സംഘടിപ്പിച്ചു.3 സെഷനുകളിലായി നടന്ന ശില്‍പശാലയില്‍ പ്രവര്‍ത്തകരും സംഘടനയും എന്ന വിഷയം RSS ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ PR ശശീധരന്‍ സംസാരിച്ചു. സേവാഭാരതിയുടെ മുഖ്യമായ പ്രവര്‍ത്തന ദൗത്യം സമൂഹത്തില്‍ സേവാ മനോഭാവം സൃഷ്ടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതി പ്രസിഡന്റ് കെ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സേവാഭാരതി തൃശൂര്‍ ജില്ലാ പ്രസി.
മേജര്‍ ജനറല്‍ Dr.p. വിവേകാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സേവാ പ്രവര്‍ത്തനത്തില്‍ മാതൃ ശക്തി എന്ന വിഷയത്തില്‍ അങ്കമാലി സേവാഭാരതി വൈസ് പ്രസി.ആലപ്പുഴ SD കോളേജ് റിട്ട. പ്രൊഫസറുമായ രാജശ്രീ നാരായണന്‍ സംസാരിച്ചു. സേവന പ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനും ശ്രമിക്കണമെന്ന് പ്രൊഫ. പറഞ്ഞു. സേവാഭാരതി മാതൃസമിതി പ്രസി.ി ജയന്തിരാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.പുതിയ പദ്ധതികളും സാഹചര്യവും എന്ന വിഷയത്തില്‍ ദേശീയ സേവാഭാരതി ട്രയിനിംഗ് കോഡിനേറ്റര്‍ A Pപ്രസാദ് ക്ലാസ്സെടുത്തു.റിട്ട. വിംഗ് കമാണ്ടര്‍ K.S നായര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സേവാഭാരതി ട്രഷറര്‍ K.R സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

 

Exit mobile version