ഇരിങ്ങാലക്കുട- ഉത്സവനാളുകള്‍ അടുത്തുവന്നിരിക്കെ ഉത്സവമുന്നൊരുക്കങ്ങളുടെ ഭാഗമായി അധികൃതരുടെ യോഗം വിളിച്ചു കൂട്ടി. ദേവസ്വം ഭരണസമിതി ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഉത്സവനാളുകളില്‍ എക്‌സൈസ് ടീമിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ നിരീക്ഷണം നടപ്പിലാക്കുവാനും കുട്ടികള്‍ക്കായുള്ള പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും ഇരിങ്ങാലക്കുട എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട് . കൂടാതെ മെയ് 23 പള്ളിവേട്ട ദിവസം ഇലക്ഷന്‍ റിസള്‍ട്ട് വരുന്നതിനാല്‍ കൂടുതല്‍ പോലീസിനെ സജ്ജമാക്കേണ്ടി വരുമെന്നതിനാല്‍ ജില്ലാ ഭരണകൂടത്തെ കണ്ട് അതും സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. കൂടാതെ ഉത്സവനാളുകളില്‍ പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുവാനും ,പാര്‍ക്കിംഗ് സംബന്ധിച്ചുള്ള കാര്യങ്ങളിലും യോഗത്തില്‍ തീരുമാനമെടുത്തു. ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം സുമ, ഭരണസമിതിയംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ ജി സുരേഷ്, കെ എ പ്രേമരാജന്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു