ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ലിസ്യു ഐ ടി ഇ യിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ 15 ദിവസം നീണ്ടു നില്‍ക്കുന്ന സമൂഹസമ്പര്‍ക്ക സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ഒരു ശുചിത്വബോധവത്ക്കരണം റോഡ് ഷോയിലൂടെ അവതരിപ്പിച്ചു. മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ കെ ജി , രാഗേഷ് കെ ഡി, വിദ്യ വി ജി , പ്രസാദ് , സി എന്നിവര്‍ സംസാരിച്ചു. ഐ ടി ഇ പ്രിന്‍സിപ്പല്‍ സി. ഫ്‌ളവററ്റ്, ക്യാമ്പ് ഓഫീസര്‍ സിസ്റ്റര്‍ നവീന, ആല്‍ലി ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശുചിത്വബോധവത്ക്കരണം റോഡ് ഷോയിലൂടെ അവതരിപ്പിച്ച് നാട്ടുക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ആവേശം പകര്‍ന്നു. മാപ്രാണം ജംഗ്ഷന്‍, കാട്ടുങ്ങച്ചിറ ജംഗ്ഷന്‍ , ഠാണാ, ഗവണ്‍മെന്റ് ഹോസ്പിറ്റലിനു സമീപം, ചന്തക്കുന്ന് , ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ അവതരിപ്പിച്ച തെരുവുനാടകം ഏറെ ആകര്‍ഷകമായി. നിരവധി പേര്‍ക്ക് ഇത് ഉത്തേജനം പകര്‍ന്നു. കൊതുകുനിര്‍മ്മാര്‍ജനത്തിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞ തെരുവുനാടകം പരിസര ശുചിത്വത്തിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തി